തൃശൂർ: ലഹരിവിരുദ്ധപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്ന് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. കെസിബിസി മദ്യവിരുദ്ധസമിതി തൃശൂർ അതിരൂപത പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച വൈദികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപത ഡയറക്ടർ ഫാ.ഡോ. ദേവസി പന്തല്ലൂക്കാരൻ ആമുഖപ്രഭാഷണം നടത്തി. പുത്തൂർ ഫൊറോന പ്രമോട്ടർ ഫാ. അലക്സാണ്ടർ കുരിക്കാട്ടിൽ മുഖ്യപ്രഭാഷകനായി.
സെന്റ് തോമസ് കോളജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, കൊട്ടേക്കാട് ഫൊറോന വികാരി ഫാ. വർഗീസ് കാഞ്ഞിരത്തിങ്കൽ, പെരിങ്ങണ്ടൂർ പീസ് ഹോം ഡയറക്ടർ ഫാ. ജോണ്സണ് ചാലിശേരി, ഫാ. ആന്റോ ചിരിയങ്കണ്ടത്ത്, ഫാ. സോണി കിഴക്കൂടൻ, ഫാ. പോണ്സണ് തട്ടിൽ, ഫാ. സെബി ചിറ്റാട്ടുകര, കത്തോലിക്ക സഭ ഡയറക്ടർ ഫാ. ബിൽജു വാഴപ്പിള്ളി, സാന്ത്വനം ഡയറക്ടർ ജോജു ആളൂർ, ഫാ. ഫ്രഡി എലുവത്തിങ്കൽ, സി.എൻ. സ്വീഡ് തുടങ്ങിയവർ പ്രസംഗിച്ചു.
മേഴ്സി തൊമ്മിക്കുഞ്ഞ്, ജോസ് വടക്കേത്തല, കൊച്ചുവർക്കി തരകൻ, റോബിൻ ഫാഫേൽ, സിജോ ഇഞ്ചോടിക്കാരൻ, ലിന്റോ ഫ്രാൻസിസ് നേതൃത്വം നല്കി. സി.പി. ഡേവിസ് നന്ദി പറഞ്ഞു.